
ചലച്ചിത്ര നിർമ്മാതാവായ സാന്ദ്രാ തോമസ് നിയമ പഠനത്തിന്റെ വഴിയിലേക്ക്; ക്രൈസ്റ്റ് ലോ അക്കാദമിയിൽ മൂന്നു വർഷത്തെ എൽഎൽബി കോഴ്‌സിന് ചേർന്നു
ചലച്ചിത്ര നിർമ്മാതാവായ സാന്ദ്രാ തോമസ് നിയമ പഠനത്തിന്റെ വഴിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ബാംഗ്ലൂരിലെ ക്രൈസ്റ്റ് ലോ അക്കാദമിയിൽ മൂന്നു വർഷത്തെ എൽഎൽബി കോഴ്‌സിന് അവർ ചേർന്നു. സമീപകാലത്തെ ബിസിനസ് അനുഭവങ്ങളും നിയമപരമായ കാര്യങ്ങളും മനസ്സിലാക്കിയപ്പോൾ നിയമവിദ്യാഭ്യാസം ആവശ്യമാണെന്ന് തോന്നിയതാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് സാന്ദ്രാ തോമസ് വ്യക്തമാക്കി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, ബിസിനസ്സിൽ ഇറങ്ങിയപ്പോൾ നിയമം അറിയേണ്ടതിന്റെ ആവശ്യകത താൻ മനസ്സിലാക്കിയതായി സാന്ദ്രാ പറഞ്ഞു. അടുത്തിടെ തനിക്കുണ്ടായ ചില നിയമപ്രശ്നങ്ങളെക്കുറിച്ച് സിവിൽ, ക്രിമിനൽ അഭിഭാഷകരുമായി സംസാരിച്ചപ്പോൾ…