
ഏപ്രിൽ വരെ അതീവശ്രദ്ധ വേണം; വിഷ പാമ്പുകളെ കണ്ടാൽ ഉടൻ തന്നെ ഒരു കാര്യം ചെയ്യണം
വേനൽ കടുത്തതൊടെ ഇഴജന്തുക്കളുടെ എണ്ണത്തിൽ വർദ്ധന. ചൂട് കൂടുമ്പോൾ കുഴികളിൽ നിന്ന് പുറത്തുവന്ന് തണുപ്പുതേടി വീടുകൾക്കുള്ളിലും പരിസരങ്ങളിലുമെല്ലാം പാമ്പുകൾ എത്തുന്ന സാഹചര്യമുണ്ട്. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള സമയങ്ങളിലാണ് പാമ്പുകളുടെ സാന്നിദ്ധ്യം ഉണ്ടാക്കുന്നത്. ഇതിന് പരിഹാരമെന്നോണമാണ് 2020 ആഗസ്‌റ്റിൽ വനംവകുപ്പ് ‘സർപ്പ’, മൊബൈൽ ആപ്ലിക്കേഷൻ (സ്‌നേക്ക് അവയർനസ് റെസ്ക്യു ആൻഡ് പ്രൊട്ടക്ഷൻ ആപ്പ്) പുറത്തിറക്കിയത്. ജനവാസ കേന്ദ്രങ്ങളിൽ അപകടകരമാകുന്ന രീതിയിൽ വിഷപ്പാമ്പുകളുടെ സാന്നിദ്ധ്യം ശ്രദ്ധയിൽപെട്ടാൽ മൊബൈൽ ആപ്പ് ഉപയോഗപ്പെടുത്തണം. പാമ്പിന്റെയോ മാളത്തിന്റെയോ ചിത്രം പകർത്തി ആപ്പിൽ അപ്പ്…