
സൗദിയിലേക്ക് നിയമവിരുദ്ധമായി പ്രവേശിക്കുന്നവർക്കും സഹായം ചെയ്‌തു കൊടുക്കുന്നവർക്കും പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം.
റിയാദ്: സൗദിയിലേക്ക് നിയമവിരുദ്ധമായി പ്രവേശിക്കാൻ സൗകര്യമൊരുക്കുന്നവർക്കും ഇത്തരക്കാർക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായം ചെയ്‌തു കൊടുക്കുന്നവർക്കും പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംശയാസ്പദമായ ഇത്തരം നിയമലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിൽ കണ്ടെത്തിയാൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലാണ് കണ്ടെത്തുന്നതെങ്കിൽ 999, 996 എന്നീ നമ്പറുകളിലും റിപ്പോർട്ട് ചെയ്യണമെന്നും സൗദി അധികൃതർപൊതുജനങ്ങളോടാവശ്യപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചക്കിടെ വിവിധ നിയമ ലംഘനങ്ങളിലായി നിരവധി പേരെ അറസ്റ്റു…