
ഉച്ചഭക്ഷണ പദ്ധതി പ്രകാരം നൽകി വന്നിരുന്ന കപ്പലണ്ടി മിഠായി വിതരണം നിർത്തലാക്കി സർക്കാർ
ബെംഗളൂരു: കർണ്ണാടകയിലെ സർക്കാർ സ്കൂളുകളിലും എയ്‌ഡഡ് സ്കൂളുകളിലും ഉച്ചഭക്ഷണ പദ്ധതി പ്രകാരം നൽകി വന്നിരുന്ന കപ്പലണ്ടി മിഠായി വിതരണം നിർത്തലാക്കി സർക്കാർ. കുട്ടികൾക്ക് പോഷകാഹാരം നൽകുക എന്ന പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു സ്കൂളുകളിൽ കപ്പലണ്ടി മിഠായി നൽകി വന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് വന്നിട്ടുണ്ട്. കുട്ടികള്‍ക്ക് പോഷക ഗുണമുള്ള ഭക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെ സ്കൂളുകളില്‍ മുട്ട, പഴം, കപ്പലണ്ടി മിഠായി എന്നിവ നല്‍കിത്തുടങ്ങിയിരുന്നു. ആവശ്യമായ തോതില്‍ കപ്പലണ്ടി മിഠായി ലഭ്യമല്ലാത്തതും കപ്പലണ്ടി മിഠായി…