
ഒന്ന് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ബാഗ് ഒഴിവാക്കി
റായ്പുര്‍: രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ബാഗ് ഒഴിവാക്കി ബല്‍റാംപൂരിലെ ചന്ദ്ര നഗര്‍ പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍. ഒന്ന് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ബാഗ് ഒഴിവാക്കിയത്. വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ഒരു നോട്ട് ബുക്കും പേനയുമായി മാത്രമാണ് കൈയില്‍ കരുതേണ്ടത്. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് ഈ നാട്ടില്‍ നടക്കുന്നത്. പഠനത്തോടൊപ്പം തൊഴില്‍ പരിശീലനം ഉള്‍പ്പെടെ നല്‍കി വിദ്യാര്‍ത്ഥികളെ മികച്ച രീതില്‍ വാര്‍ത്തെടുക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. രാമചന്ദ്രപൂര്‍ ഡെവലപ്മെന്റ് ബ്ലോക്കിലെ…