
കണ്ണൂരില്‍ ഫീസ് അടയ്ക്കാത്തതിനാല്‍ വിദ്യാർഥിയെ സ്കൂള്‍ ബസില്‍ നിന്നും ഇറക്കി വിട്ടതായി പരാതി
കണ്ണൂർ: കണ്ണൂരില്‍ ഫീസ് അടയ്ക്കാത്തതിനാല്‍ വിദ്യാർഥിയെ സ്കൂള്‍ ബസില്‍ നിന്നും ഇറക്കി വിട്ടതായി പരാതി. കുട്ടിയുടെ മാതാപിതാക്കള്‍ സ്കൂള്‍ ജീവനക്കാരനായ ഇസ്മയിലിനെതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പൊലീസിലും പരാതി നല്‍കി പ്രവേശന ദിവസം തന്നെ കുട്ടിയെ ഷർട്ടില്‍ പിടിച്ച് ബസില്‍ നിന്നും വലിച്ചിറക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. അതേസമയം, കുട്ടിയെ ഇറക്കി വിട്ടെന്ന പരാതിയില്‍ വീഴ്ച്ച സമ്മതിച്ച് എസ്‌എബിടിഎം (SABTM) സ്കൂള്‍ അധികൃതർ രംഗത്തെത്തി. കുട്ടി നേരിട്ട അപമാനത്തില്‍ ഖേദമുണ്ടെന്നും ഇസ്മയിലിനെതിരേ നടപടിയെടുക്കുമെന്നും സ്കൂള്‍ അധികൃതർ അറിയിച്ചു. ഇസ്മായില്‍…