കൊല്ലത്ത് സ്കൂൾ ബസിന് തീപിടിച്ചു;ബസ് പൂർണമായി കത്തി നശിച്ചു

കൊല്ലം: കണ്ണനല്ലൂരില്‍ ഓടിക്കൊണ്ടിരിക്കെ സ്‌കൂള്‍ ബസിന് തീപിടിച്ചു. ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ ബസിനാണ് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സ്‌കൂള്‍ ബസ് പൂര്‍ണമായി കത്തിനശിച്ചു. ബസിനകത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അകത്ത് ഉണ്ടായിരുന്ന മൂന്ന് പേര്‍ ഇറങ്ങുകയായിരുന്നു. ഭൂരിഭാഗം കുട്ടികളെയും ഇറക്കി മടങ്ങുന്നതിനിടെയായിരുന്നു അപകടം. ആയയും ഒരുകുട്ടിയും ഡ്രൈവറും മാത്രമാണ് ഉണ്ടായിരുന്നത്. പുക ഉയര്‍ന്ന ഉടന്‍ തന്നെ ഇവര്‍ പുറത്തിറങ്ങയതോടെയാണ് വന്‍ അപകടം ഒഴിവായത്.ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടിക്കാനുള്ള കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial