
സ്‌കൂൾ ഉച്ചഭക്ഷണത്തിനുള്ള നിരക്കുകൾ പുതുക്കി നിശ്ചയിച്ചു;പ്രതിഷേധവുമായി അധ്യാപക സംഘടനകൾ
തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണത്തിനുള്ള നിരക്കുകൾ പുതുക്കി നിശ്ചയിച്ചു. എൽ.പി വിഭാഗത്തിന് കുട്ടിയൊന്നിന് 6.19 രൂപയായും യു.പി വിഭാഗത്തിന് കുട്ടിയൊന്നിന് 9.19 രൂപയായുമാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. എൽ.പി വിഭാഗത്തിൽ കുട്ടിയൊന്നിന് ആറ് രൂപയായിരുന്നതാണ് 19 പൈസ വർധിപ്പിച്ചത്. യു.പി വിഭാഗത്തിന് 8.17 രൂപയായിരുന്നു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചക ചെലവിനത്തിൽ സ്കൂളുകൾക്ക് അനുവദിക്കുന്ന സപ്ലിമെന്ററി ന്യൂട്രിഷൻ പരിപാടി ഒഴികെയുള്ള തുക (മെറ്റീരിയൽ കോസ്റ്റ്) യിലാണ് മാറ്റം. മെറ്റീരിയൽ കോസ്റ്റിന്റെ കേന്ദ്ര, സംസ്ഥാന മാൻഡേറ്ററി നിരക്കുകൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം…