
സിപിഐ നാഗപട്ടണം സിറ്റിംഗ് എംപി എം സെൽവരാജ് അന്തരിച്ചു
സിപിഐ നേതാവ് തമിഴ്‌നാട്ടിൽ നിന്നുള്ള നാഗപട്ടണം സിറ്റിംഗ് എം പി സെൽവരാജ് (67) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. മേയ് രണ്ടിനാണ് അദ്ദേഹത്തെ ചെന്നൈ മയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. നാല് തവണ ലോകസഭാ അംഗമായിട്ടുണ്ട്. സംസ്കാരം നാളെ രാവിലെ 10 മണിക്ക് നടക്കും. സെൽവരാജിൻ്റെ മരണത്തിൽ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. ഇത്തവണ അനാരോഗ്യം കാരണം അദ്ദേഹം മത്സരരംഗത്ത് ഉണ്ടായിരുന്നില്ല.