
കല്ലറകളിൽ ക്യുആർ കോഡുകൾ പ്രത്യക്ഷപ്പെടുന്നു ആര് പതിച്ചു മാസങ്ങളായി നിലനിന്ന ദുരൂഹതയ്ക്കു വിരാമം
ആശങ്കയുയർത്തി കല്ലറകളിൽ പ്രത്യക്ഷപ്പെട്ട ക്യുആർ കോഡുകൾക്ക് പിന്നിലെ ദുരൂഹതയ്ക്ക് വിരാമമാകുന്നു. മ്യൂണിച്ചിലെ ഒരു ശ്മശാനത്തിലാണ് മാസങ്ങളായി ദുരൂഹ ക്യുആർ കോഡുകൾ ആശങ്ക സൃഷ്ടിച്ചിരുന്നത്. കഴിഞ്ഞ ഡിസംബർ മുതലാണ് കല്ലറകളിൽ ക്യുആർ കോഡുകൾ കണ്ട് തുടങ്ങിയത്. ‘ഞങ്ങൾക്ക് അത് ശരിക്കും വിചിത്രമായിട്ടാണ് തോന്നിയത്. ഈ സ്റ്റിക്കറുകളുടെ അർത്ഥമെന്തായിരിക്കും എന്നത് ഞങ്ങളെ ആശങ്കപ്പെടുത്തി’ എന്നാണ് മ്യൂണിച്ചിലെ സെമിത്തേരികളുടെ നടത്തിപ്പ് മേൽനോട്ടം വഹിക്കുന്ന ബെർൻഡ് ഹോറൗഫ് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞത്. ഇതുപോലെ ആയിരത്തിലധികം സ്റ്റിക്കറുകളാണ് ഇവിടെ വിവിധ കല്ലറകളിലായി പതിച്ചിരുന്നത്. ക്യുആർ…