പരാതിയുമായി വന്ന സ്ത്രീയോട് ഹോട്ടലിൽ വരാൻ ആവശ്യപെട്ടു  കൈകൂലിയായി മദ്യക്കുപ്പി വാങ്ങുകയും ചെയ്ത എ എസ് ഐ വിജിലൻസ് പിടിയിൽ

കോട്ടയം: പരാതിക്കാരിയെ ലൈംഗികബന്ധത്തിന് നിർബന്ധിച്ച എഎസ്‌ഐ വിജിലൻസ് പിടിയിൽ. കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ബിജുവാണ് അറസ്റ്റിലായത്. പരാതിക്കാരിയിൽ നിന്ന് കൈക്കൂലിയായി മദ്യക്കുപ്പിയും ഇയാൾ വാങ്ങിയിരുന്നു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ സ്റ്റേഷനിൽ പരാതിക്കാരി ഒരു കേസ് നൽകിയിരുന്നു. ഇതിന്റെ അന്വേഷണം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. എന്നാൽ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി വ്യാഴാഴ്ച വീണ്ടും സ്റ്റേഷനിലെത്തി. സിഐ അവധിയായതിനാൽ എഎസ്‌ഐ ബിജുവിനോടാണ് കാര്യങ്ങൾ സംസാരിച്ചത്. ഇതിനിടെ ബിജു പരാതിക്കാരിയോട് ലൈംഗികബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരി…

Read More

നിർത്തിയിട്ടിരുന്ന ബസിൽ യുവതിയെ പീഡിപ്പിച്ച നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആൾ പിടിയിൽ

പൂനെ : ബസ് സ്റ്റാൻഡില്‍ നിര്‍ത്തിയിട്ട ബസില്‍വെച്ച് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ദത്താത്രേയ ഗഡേ (26) മഹാരാഷ്ട്രയിലെ ഷിരൂരില്‍ വെച്ചാണ് പിടിയിലായത്. പ്രതിയെ പിടികൂടുന്നതിനായി സംസ്ഥാന വ്യാപകമായി 13 പൊലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു. അര്‍ധരാത്രിയാണ് ദത്താത്രേയ ഗഡേയെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. മോഷണം, കവര്‍ച്ച, ചെയിന്‍ തട്ടിപ്പ് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ദത്താത്രേയ ഗഡേ. ചിത്രം പുറത്തുവിട്ടുകൊണ്ട് പ്രതിയെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് ഒരുലക്ഷം രൂപ പാരിതോഷികം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു….

Read More

പതിനേഴു വയസുകാരൻ 5 വയസുകാരിയോട് കാട്ടിയത് കൊടുംക്രൂരത ബലാത്സംഗത്തിനിരയായ കുട്ടിയുടെ നില ഗുരുതരം

മധ്യപ്രദേശിലെ ശിവപുരി ഗ്രാമത്തില്‍ അഞ്ച് വയസുകാരിയ്ക്ക് നേരെ അതിക്രൂര പീഡനം. അയല്‍വാസിയായ 17 വയസുകാരനാണ് കുട്ടിയെ അതിക്രൂരമായ ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് 28 സ്റ്റിച്ചുകള്‍ വേണമെന്ന് ഗ്വാളിയോറിലെ കമല രാജാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. മദ്യലഹരിയിലായിരുന്ന പ്രതി കുട്ടിയുടെ ശരീരത്തിലാകെ കടിച്ചു മുറിക്കുകയും തല ശക്തിയായി ഭിത്തിയിലിടിച്ച് പരുക്കേല്‍പ്പിച്ചതായും പൊലീസ് പറഞ്ഞു. ഫെബ്രുവരി 23ന് അഞ്ചുവയസുകാരിയെ കാണാതാവുകയും പിന്നീട് മണിക്കൂറുകള്‍ക്കൊടുവില്‍ തൊട്ടടുത്ത് വീടിന്റെ ടെറസില്‍ ചോരയൊലിപ്പിക്കുന്ന വിധത്തില്‍ കുട്ടിയെ കണ്ടെത്തിയതോടെയാണ് അതിക്രൂര…

Read More

ലൈംഗികാതിക്രമക്കേസ്; മേക്കപ്പ് മാൻ രുചിത് മോനേ ഫെഫ്ക സസ്പെൻഡ് ചെയ്തു

        ലൈംഗികാതിക്രമക്കേസിൽ റിമാൻഡിലായ മേക്കപ്പ് മാൻ രുചിത് മോനേ സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക സസ്പെൻഡ് ചെയ്തു. തനിക്കെതിരെ ലൈംഗിക അതിക്രമമുണ്ടായെന്ന് കാണിച്ച് വനിതാ മേക്കപ്പ് ആർട്ടിസ്റ്റ് നൽകിയ പരാതിയിലാണ് ഫെഫ്കയുടെ നടപടി. ഓൺലൈനായി അടിയന്തരയോഗം ചേർന്ന ശേഷമായിരുന്നു നടപടി. കുറ്റവിമുക്തനാക്കുന്നതുവരെയാണ് സസ്പെൻഷൻ എന്ന് ഫെഫ്ക അറിയിച്ചു. നേരത്തെ ഈ വിഷയത്തിൽ വനിതാ മേക്കപ്പ് ആർട്ടിസ്റ്റ് ഹേമ കമ്മറ്റിയിൽ മൊഴി നൽകിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരം തൃക്കാക്കര പൊലീസാണ് കേസെടുത്തത്. തുടർന്നുള്ള…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial