
സര്‍വകലാശാല കലോത്സവത്തിനിടെ കെഎസ്‌യു പ്രതിഷേധം; എസ്എഫ്‌ഐ തിരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുന്നുവെന്ന് ആരോപണം
തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവ വേദിയില്‍ പ്രതിഷേധം. രാവിലെ ഒപ്പന മത്സര വേദിയില്‍ കെഎസ് യു പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്. കലോത്സവത്തില്‍ പങ്കെടുക്കാനും കാണാനുമെത്തിയ കെഎസ് യു പ്രവര്‍ത്തകരെ എസ്എഫ്‌ഐക്കാരായ സംഘാടക സമിതിക്കാര്‍ തിരഞ്ഞെുപിടിച്ച് മര്‍ദ്ദിച്ചു എന്നാരോപിച്ചാണ് പ്രതിഷേധം. എസ്എഫ്‌ഐക്കാര്‍ തല്ലിച്ചതച്ച രണ്ടുപേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ശ്രീജിത്ത് എന്ന എസ്എഫ്‌ഐ നേതാവിന്റെ നേതൃത്വത്തിലാണ് മര്‍ദ്ദനം അരങ്ങേറിയത്. മര്‍ദ്ദനം നോക്കി നിന്ന പൊലീസ്, നിങ്ങള്‍ എന്തിനാണ് ഇവിടെ വന്നതെന്നാണ് ചോദിച്ചതെന്നും കെഎസ് യു പ്രവര്‍ത്തകര്‍…