
മണ്ണാർകാട്ടെ എഐവൈഎഫ് നേതാവായ സുഹൃത്ത് പലപ്പോഴായി വലിയ തുക കൈപ്പറ്റിയിരുന്നു; ഷാഹിനയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി ഭർത്താവ്
പാലക്കാട്: എഐവൈഎഫ് നേതാവ് ഷാഹിനയുടെ മരണത്തിൽ ദുരൂഹത അകലുന്നില്ല. യുവതിയുടെ മരണത്തിന് പിന്നാലെ മണ്ണാർകാട്ടെ എഐവൈഎഫ് നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി ഭർത്താവ് സാദിഖ് രംഗത്തെത്തി. മണ്ണാർകാട്ടെ എഐവൈഎഫ് നേതാവ് സുരേഷ് കൈതചിറ ഷാഹിനയുടെ സുഹൃത്തായിരുന്നെന്നും ഈ സുഹൃത്ത് കാരണം ഷാഹിനയ്ക്ക് വൻ സാമ്പത്തിക ബാധ്യതയുണ്ടായി എന്നുമാണ് ഭർത്താവിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ആറ് മാസം മുമ്പ് സിപിഐ ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ ഷാഹിനയെ തിങ്കളാഴ് രാവിലെയാണ്…