
മുഹമ്മദ് ഷമി ലോക്‌സഭയിലേക്ക് മത്സരിക്കും?; നീക്കവുമായി ബിജെപി
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ ലോക്സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമം. ബംഗാളില്‍ നിന്ന് ലോക്സഭ സ്ഥാനാര്‍ഥിയാക്കാനുള്ള താത്പര്യം ഷമിയെ ബിജെപി നേതൃത്വം അറിയിച്ചതായാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വിഷയത്തില്‍ ഷമി തന്റെ പ്രതികരണം ബിജെപിയെ അറിയിച്ചിട്ടില്ലെന്നാണ് സൂചന. ഷമിയെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ ബംഗാളിലെ ന്യൂനപക്ഷ വോട്ടുകള്‍ക്ക് പ്രാധാന്യമുള്ള മണ്ഡലത്തില്‍ മുന്‍തൂക്കം നേടാം എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ബസിര്‍ഹാത് ലോക്സഭാ മണ്ഡലത്തില്‍ ഷമിയെ സ്ഥാനാര്‍ഥിയാക്കാനാണ് ബിജെപി ആലോചിക്കുന്നതെന്നാണ് സൂചന. നേരത്തെ പരുക്കിനെ തുടര്‍ന്ന് ഷമി…