
ഓഹരി വിപണിയിലെ ഇടിവ് നിക്ഷേപകര്‍ക്ക് കനത്ത നഷ്ടം
ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് കനത്ത നഷ്ടം. വില്പന സമ്മര്‍ദവും ട്രംപിന്റെ നീക്കങ്ങളെക്കുറിച്ചുള്ള ആശങ്കയുമാണ് വിപണിയെ ബാധിച്ചത്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 1,235 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൊവാഴ്ചയിലെ വ്യാപാരത്തില്‍ മാത്രം 7.48 ലക്ഷം കോടി രൂപ നിക്ഷേപകര്‍ക്ക് നഷ്ടമായി. ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട് ട്രംപിന്റെ നീക്കം വ്യക്തമാകാത്തതിനാല്‍ നിക്ഷേപകര്‍ ജാഗ്രത പാലിച്ചതാണ് വിപണിയില്‍ തിരിച്ചടിയായത്. മൂന്നാം പാദത്തില്‍ നിഫ്റ്റി 50 കമ്പനികളുടെ പ്രതിയോഹരി വരുമാന വളര്‍ച്ച മൂന്നു ശതമാനത്തിലൊതുങ്ങുമെന്ന ബ്ലൂംബര്‍ഗിന്റെ വിലയിരുത്തലും ആഘാതമായി. റിലയന്‍സ്…