
ഷാരോൺ വധകേസ്;ജനുവരി 17 ന് കോടതിവിധി
തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജനുവരി 17ന് വിധി പറയും. കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസിൽ പ്രതികളാണ്. ഗ്രീഷ്മയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഷാരോൺ വിസമ്മതിച്ചതാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചത്. ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. ഒരു ഗ്ലാസ് ജ്യൂസിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ നേരത്തെ ശ്രമിച്ചിരുന്നു. ഇതിനെ ‘ജ്യൂസ് ചലഞ്ച്’ എന്ന് അവർ വിശേഷിപ്പിച്ചിരുന്നു. എന്നാൽ കയ്പ്പ് കാരണം…