
‘സെറ്റില്‍ സ്ത്രീകള്‍ ഉണ്ടെങ്കില്‍ സംസാരം അശ്ലീല ചുവയോടെ, ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറി’; ആരോപണവുമായി പുതുമുഖ നടി
മെല്‍ബണ്‍: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതിയുമായി ഒരു നടി കൂടി. സൂത്രവാക്യം സിനിമ സെറ്റില്‍വെച്ച് ഷൈന്‍ തന്നോടും മോശമായി പെരുമാറിയെന്ന് പുതുമുഖ നടിയായ അപര്‍ണ ജോസ്. വിന്‍സി പറഞ്ഞതൊക്കെ ശരിയാണെന്നും എല്ലാത്തിനും താനും സാക്ഷിയാണെന്ന് നടി പറഞ്ഞു. സാധാരണ കാണുന്ന ഒരാള്‍ ഇടപെടുന്ന പോലെയല്ല ഷൈന്റെ പെരുമാറ്റം. വളരെ അബ്‌നോര്‍മലായിട്ടുള്ള പെരുമാറ്റമാണ് സെറ്റിലുണ്ടായിരുന്നപ്പോള്‍. അശ്ലീലച്ചുവയുള്ള സംസാരമാണ് എപ്പോഴും. അത് ബുദ്ധിമുട്ടുണ്ടാക്കി. ആദ്യമായി കാമറയെ അഭിമുഖീകരിക്കുന്ന മുഴുവന്‍ നെര്‍വസ്‌നെസോടും കൂടിയാണ് സിനിമയുടെ സെറ്റില്‍ നില്‍ക്കുന്നത്, അപ്പോഴാണ് ഇത്തരത്തിലൊരു…