
ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് ഇനി പോലീസ്; ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസായി ചുമതലയേറ്റു
ഹൈദരാബാദ്: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് ഇനി പോലീസ്. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസായി ഔദ്യോഗികമായി ചുമതലയേറ്റു. ഡിജിപി ഓഫീസിലെത്തിയാണ് അദ്ദേഹം ചാര്‍ജെടുത്തത്. വെള്ളിയാഴ്ച തെലങ്കാന ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷമാണ് ചുമതലയേറ്റെടുത്തത്. സിറാജിനൊപ്പം എം പി എം. അനില്‍ കുമാര്‍ യാദവ്, മുഹമ്മദ് ഫഹീമുദ്ദീന്‍ ഖുറേഷി എന്നിവരുമുണ്ടായിരുന്നു. മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി, സിറാജിന് ഗ്രൂപ്പ്-1 സര്‍ക്കാര്‍ പദവി ലഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനമാണ് ഇന്ന് പൂര്‍ത്തിയാക്കിയത്. ഹൈദരാബാദില്‍ ജനിച്ച സിറാജ് മുഖ്യമന്ത്രിക്കും…