അവധി ദിവസങ്ങളില്‍ ക്ലാസ് പാടില്ല; അധ്യാപകരുടെ ജന്മദിനത്തില്‍ കുട്ടികളില്‍ നിന്നും ഗിഫ്റ്റ് വാങ്ങരുത്’ – നിര്‍ദേശങ്ങളുമായി വിദ്യാഭ്യസ മന്ത്രി
വിദ്യാഭ്യാസമേഖലയില്‍ പുത്തൻ മാറ്റങ്ങള്‍ക്കുള്ള മാർഗനിർദേശങ്ങളുമായി മന്ത്രി വി. ശിവൻകുട്ടി. പുതിയ മാനദണ്ഡം അനുസരിച്ച് സ്കൂള്‍ കെട്ടിടം നിർമിക്കാൻ ശ്രമിക്കണമെന്നും, അതില്‍ ലിഫ്റ്റ്, ഫാൻ, എസി എന്നിവ ഉണ്ടായിരിക്കണമെന്നും വി. ശിവൻകുട്ടി പറഞ്ഞു. ഭരണഘടന ആമുഖം പാഠപുസ്തകത്തിലുണ്ട്, അത് സ്പെഷ്യല്‍ അസംബ്ലിയില്‍ ചൊല്ലണം, ബാക്ക് ബെഞ്ചർമാരെ ഒഴിവാക്കണം, അവധി ദിവസം ക്ലാസ് പാടില്ല, അധ്യാപകരുടെ ജന്മദിനത്തില്‍ കുട്ടികളില്‍ നിന്നും ഗിഫ്റ്റ് വാങ്ങരുത് എന്നിങ്ങനെയുള്ള നിർദേശങ്ങളും മന്ത്രി മുന്നോട്ട് വച്ചിട്ടുണ്ട്. മുൻകാല വിദ്യാർഥികള്‍ക്ക് വേണ്ടി പുതിയ ബൈ ലോ…

