
കരമന ബോയ്സിൽ അഞ്ചുകോടിയുടെ ബഹുനില മന്ദിരം;നിർമാണോദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു
കരമന ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് അഞ്ചുകോടി രൂപ ചെലവഴിച്ച് പണിയുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. അടുത്ത കാലത്തായി പൊതുവിദ്യാലയങ്ങൾ പരിവർത്തനാത്മകമായ ഉണർവിന് വിധേയമായിട്ടുണ്ടെന്നും പാഠ്യപദ്ധതിയുടെ അതിരുകൾക്കുള്ളിൽ വിദ്യാർത്ഥികളെ ഒതുക്കുന്നതിനുപകരം അവരുടെ നേട്ടങ്ങളും കഴിവുകളും തിരിച്ചറിഞ്ഞ് വളർത്തിയെടുക്കുന്നതിനാണ് സർക്കാർ ഊന്നൽ നൽകുന്നതെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളിൽ പ്രായോഗിക നൈപുണ്യവും തൊഴിലവസരവും ഉറപ്പാക്കുന്നതിനും തൊഴിൽ വിപണിയിലെ അവസരങ്ങളിലേക്ക് അവരെ പ്രാപ്തരാക്കാനുമുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. പരമ്പരാഗത…