
തായ്ലാൻഡിൽ നിന്ന് മുംബൈയിൽ വിമാനം ഇറങ്ങിയ യാത്രക്കാരൻ പരിശോധനയിൽ ബാഗ് തുറന്നു, അകത്ത് നിറയെ വിഷപ്പാമ്പുകൾ
മുംബൈ : തായ്‌ലൻഡിൽ നിന്ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഒരു ഇന്ത്യൻ പൗരനെ കസ്റ്റംസ് പിടികൂടി. ലഗേജിൽ ഒളിപ്പിച്ച നിലയിൽ 48 അത്യധികം വിഷമുള്ള പാമ്പുകളും അഞ്ച് ആമകളുമായാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച വൈകുന്നേരം ബാങ്കോക്കിൽ നിന്ന് എത്തിയ വിമാനത്തിൽ നിന്ന് യാത്രക്കാരൻ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ വളഞ്ഞത്. പരിശോധിച്ച ലഗേജിൽ നിന്ന് 48 വിഷമുള്ള വൈപ്പറുകളെയും (ഇതിൽ മൂന്നെണ്ണം സ്പൈഡർ-ടെയിൽഡ് ഹോൺഡ് വൈപ്പറുകളും 44…