
പാമ്പ് യുവാവിനെ കടിച്ചു. യുവാവ് തിരിച്ചു കടിച്ചു;പാമ്പ് ചത്തു യുവാവ് സുഖം പ്രാപിച്ചു
പട്‌ന: കടിച്ച പാമ്പിനെ തിരിച്ചുകടിച്ചാല്‍ വിഷമിറക്കാമെന്ന് പറഞ്ഞ് കേട്ടിട്ടില്ലേ. ബിഹാറില്‍ അത് അതേപടി സംഭവിച്ചെന്നു വേണം കരുതാന്‍. ബിഹാറിലെ നവാഡ നിവാസിയായ സന്തോഷ് ലോഹര്‍ റെയില്‍വേ ലൈനുകള്‍ സ്ഥാപിക്കുന്നതിനുള്ള ജോലി കഴിഞ്ഞ് ബേസ് ക്യാമ്പില്‍ ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. കടിച്ച പാമ്പിനെ തിരിച്ച് കടിച്ചാല്‍ വിഷം നിര്‍വീര്യമാവുമെന്ന അന്ധവിശ്വാസത്താല്‍ 35 കാരന്‍ രണ്ട് തവണ പാമ്പിനെ കടിച്ചു. ഇതോടെ പാമ്പ് ചത്തു. കടിയേറ്റ സന്തോഷ് ലോഹറിനെ ആശുപത്രിയിലുമായി. സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ രാജൗലി സബ്ഡിവിഷന്‍ ആശുപത്രിയില്‍ എത്തിച്ചു. ലോഹര്‍…