പത്മ പുരസ്‌കാരങ്ങൾക്ക് വെള്ളാപ്പള്ളിയേയും വിഎസിനെയും കേരളം ശുപാർശ ചെയ്തില്ല; കേരളത്തിന്റെ പട്ടികയിൽ മമ്മൂട്ടി മാത്രം
തിരുവനന്തപുരം: പത്മപുരസ്‌കാരങ്ങൾക്കായി കേന്ദ്രത്തിന് കേരള സർക്കാർ സമർപ്പിച്ച ശുപാർശ പട്ടികയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേരും കേരളത്തിന്റെ ശുപാർശ പട്ടികയിൽ ഉണ്ടായിരുന്നില്ല. എന്നാൽ, പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ വി എസും വെളളാപ്പള്ളിയും പട്ടികയിൽ ഇടംനേടി. വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായാണ് പത്മവിഭൂഷൺ നൽകിയത്. നടൻ മമ്മൂട്ടിയുടെ പേര് കേരളം നൽകിയ ശുപാർശ പട്ടികയിൽ ഇടം നേടിയിരുന്നു. മമ്മൂട്ടിയെ കഴിഞ്ഞ തവണയും…

