
ഐക്യദാർഢ്യ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.
നെടുമങ്ങാട്: അഴിമതിക്കെതിരെ ശക്തമായ ഗാന്ധിയൻ നിലപാട് സ്വീകരിച്ച പൊതുപ്രവർത്തകനും, പൊതുപ്രവർത്തക കൂട്ടായ്മ ജില്ലാ ഭാരവാഹിമായ പനവൂർ രാജശേഖരന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വാമനാപുരം- നെടുമങ്ങാട് നിയോജകമണ്ഡലം ഭാരവാഹികൾ ദേശീയ പതാകയും ഗാന്ധി ചിത്രവുമായി കല്ലിയോട് ജംഗ്ഷനിൽ ഐക്യദാർഢ്യ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. പൊതുപ്രവർത്തക കൂട്ടായ്മ ഭാരവാഹികളായഎൽ ആർ വിനയചന്ദ്രൻ, നെടുമങ്ങാട് ശ്രീകുമാർ, മൂഴിയിൽ മുഹമ്മദ് ഷിബു,പുലിപ്പാറ യൂസഫ്, ലാൽ ആനപ്പാറ, വഞ്ചുവം ഷറഫ്, നൗഷാദ് കായ്പ്പാടി,തോട്ടുമുക്ക് വിജയകുമാർ,നെടുമങ്ങാട് എം നസീർ, കുഴിവിള നിസാമുദ്ദീൻ, വിജയൻതുടങ്ങിയവർ നേതൃത്വം നൽകി.