നെഹ്റുവിനെ രാജ്യത്തിന്റെ ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയാനാണ് ബിജെപിയുടെ ശ്രമം സോണിയ ഗാന്ധി
ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിനെ രാജ്യത്തിന്റെ ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയാനും അപകീര്‍ത്തിപ്പെടുത്താനുമാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. ജവഹര്‍ ഭവനില്‍ നടന്ന നെഹ്റു സെന്റര്‍ ഇന്ത്യയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കവെയാണ് സോണിയയുടെ പരാമര്‍ശം. ‘ജവഹര്‍ലാല്‍ നെഹ്റുവിനെ അപകീര്‍ത്തിപ്പെടുത്തുക എന്നതാണ് ഇന്നത്തെ ഭരണ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം എന്നതില്‍ യാതൊരു സംശയവുമില്ല. അവരുടെ ലക്ഷ്യം അദ്ദേഹത്തെ ഇല്ലാതാക്കുക മാത്രമല്ല, നമ്മുടെ രാഷ്ട്രം സ്ഥാപിക്കപ്പെടുകയും കെട്ടിപ്പടുക്കുകയും ചെയ്ത സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക അടിത്തറകളെ യഥാര്‍ഥത്തില്‍ നശിപ്പിക്കുക…

