
ദക്ഷിണ റെയിൽവേ 14 ജോഡി തീവണ്ടികളിൽ ജനറൽ കോച്ച് വർദ്ധിപ്പിക്കും; 6 എണ്ണം കേരളത്തിലൂടെ ഓടുന്നവ
തിരുവനന്തപുരം: ദക്ഷിണ റെയിൽവേയിൽ 14 ജോഡി ട്രെയിനുകളിൽ ജനറൽ കോച്ചുകൾ വർധിപ്പിക്കുന്നു. ഇതിൽ ആറ് ജോഡി വണ്ടികൾ കേരളത്തിലൂടെ സർവീസ് നടത്തുന്നവയാണ്. മാർച്ച് മാസം മുതൽ ഇത് പ്രാബല്യത്തിൽ വരും. 1-2 കോച്ചുകളാണ് കൂടുതലായി ഘടിപ്പിക്കുന്നത്. ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം നാലായി വർധിപ്പിക്കാനുള്ള നയം കൂടുതൽ ട്രെയിനുകളിലേക്ക് വ്യാപിപ്പിക്കുമെന്നതിന്റെ സൂചനയാണിത്. കോവിഡിന് ശേഷം കുറച്ച ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമാണിത്. ട്രെയിനുകളിൽ മുന്നിലും പിന്നിലുമായി രണ്ട് വീതം (ആകെ നാല്) ജനറൽ കോച്ചുകൾ ഉണ്ടാകും….