
എസ് പി സുജിത് ദാസിന് സ്ഥലം മാറ്റം; സസ്പെൻഷൻ ഇല്ല
തിരുവനന്തപുരം: മലപ്പുറത്ത് പൊലീസ് ക്വാർട്ടേഴ്സിലെ മരം മുറി കേസൊതുക്കാൻ പി വി അൻവർ എംഎൽഎയെ ഫോണിൽ വിളിച്ച പത്തനംതിട്ട എസ്‌പി സുജിത് ദാസിന് സസ്പെൻഷൻ ഇല്ല. നടപടി സ്ഥലംമാറ്റത്തിലൊതുക്കി. പൊലീസ് ആസ്ഥാനത്ത് എത്തി സംസ്ഥാന പൊലീസ് മേധാവി ഡിജിപി ഷെയ്‌ഖ് ദർവേസ് സാഹിബിന് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയത്. പത്തനംതിട്ട എസ്‌പി സ്ഥാനത്ത് വിജി വിനോദ് കുമാറിനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. പി വി അന്‍വറുമായുള്ള ഫോണ്‍വിളിയില്‍ കുടുങ്ങിയതിനെ തുടർന്ന് സുജിത് ദാസിനെ സസ്പെൻഡ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ…