
വാർത്ത ആദ്യം കണ്ടതും ആശ്വസിപ്പിച്ചതും സ്നേഹയാണ് തനിക്കെതിരെയുള്ള പരാതിയിൽ പ്രതികരിച്ചു ശ്രീകുമാർ
കൊച്ചി: ടെലിവിഷൻ പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് എസ്‍പി ശ്രീകുമാറിന്റേതും ഭാര്യാ സ്നേഹയുടേതും. ശ്രീകുമാർ അഭിനയിച്ച ഉപ്പും മുളകും, ചക്കപ്പഴം തുടങ്ങിയ പരമ്പരകളിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെയായിരുന്നു ഉപ്പും മുളകും സീരിയലിലെ പ്രധാന താരങ്ങളായ ശ്രീകുമാറിനും നടന്‍ ബിജു സോപാനത്തിനുമെതിരെ അതേ പരമ്പരയിൽ അഭിനയിച്ചിരുന്ന നടി ലൈംഗികാതിക്രമത്തിന്റെ പേരിൽ പരാതി നൽകിയത്. ഒരാൾ നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. കേസിൽ അന്വേഷണം നടക്കുന്നതിനിടെ ഈ വിഷയത്തിൽ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ശ്രീകുമാർ…