
ആരാധകരോട് സൈബർ കുറ്റവാളികൾ തനിക്കെതിരെ നടത്തുന്ന വ്യാജ വാർത്തകൾക്കെതിരെ ജാഗ്രതരായിരിക്കണം എന്ന് ഗായിക ശ്രേയ ഘോഷൽ
ചെന്നൈ: ഗായിക ശ്രേയ ഘോഷാലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ എന്ന വ്യാജേന ചില പോസ്റ്റുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ ഫീഡുകളിലും വന്നിട്ടുണ്ടാകാം. ചില ഇംഗ്ലീഷ് ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സ്‌ക്രീന്‍ ഷോട്ടുകളാണ് പ്രചരിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ് പോലുള്ള മാധ്യമങ്ങളുടെ ലോഗോ സഹിതമാണ് വ്യാജ പ്രചാരണം നടക്കുന്നത്. ഇത്തരണം തട്ടിപ്പുകള്‍ കരുതിയിരിക്കണമെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും തമിഴ്നാട് സൈബര്‍ ക്രൈം പോലീസ് എഡിജിപി സന്ദീപ് മിത്തല്‍ ആവശ്യപ്പെട്ടു. എക്സിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളുടെയും പരസ്യങ്ങളുടെയും ചിത്രങ്ങള്‍ സഹിതമായിരുന്നു എഡിജിപിയുടെ…