Headlines

എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 % വിജയം

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 424583 പേര്‍ ഉപരിപഠനത്തിന് യോഗത്യ നേടി.99.5 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. വിജയം കഴിഞ്ഞ വര്‍ഷത്തേതിനേക്കാളും .1 ശതമാനം കുറവാണ്. കഴിഞ്ഞവർഷം 99.69% ആയിരുന്നു വിജയം. എല്ലാ വിഷയത്തിലും 61449 പേര്‍ എ പ്ലസ് നേടി. പാല, മാവേലക്കര വിദ്യാഭ്യാസ ജില്ലയില്‍ നൂറുശതമാനം വിജയം. ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍. റവന്യൂ ജില്ലകളില്‍ ഏറ്റവുമധികം വിജയം നേടിയത് കണ്ണൂര്‍, 99.87 ശതമാനം….

Read More

പത്താം ക്ലാസ് പരീക്ഷയിൽ തോറ്റ മകൻ്റെ തോൽ‌വി കേക്ക് മുറിച്ച് ആഘോഷമാക്കി മാതാപിതാക്കൾ.

പത്താം ക്ലാസ് പരീക്ഷയിൽ തോറ്റ മകൻ്റെ നിരാശ മറികടക്കാൻ കേക്ക് മുറിച്ച് ആഘോഷമാക്കി മാതാപിതാക്കൾ.കർണാടകയിലാണ് ഒരു ദമ്പതികൾ മകൻ്റെ തോൽവിയിൽ നിന്ന് വ്യത്യസ്തമായ ഒരു വഴി തിരഞ്ഞെടുത്തത്. വിജയത്തിനായുള്ള മകൻ്റെ ആത്മാർത്ഥമായ ശ്രമങ്ങളെ അംഗീകരിക്കുന്നതിനാണ് മാതാപിതാക്കൾ ഒരു പാർട്ടി തന്നെ സംഘടിപ്പിച്ചത്. കർണാടകയിലെ ബാഗൽകോട്ടിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയായ അഭിഷേക് സംസ്ഥാന ബോർഡ് പരീക്ഷയിൽ 625 ൽ 200 മാർക്ക് മാത്രം നേടി എല്ലാ വിഷയങ്ങളിലും പരാജയപ്പെട്ടു. എന്നാൽ അഭിഷേകിൻ്റെ മാതാപിതാക്കൾ കുട്ടിയെ വഴക്കുപറയുന്നതിനുപകരം മനോവീര്യം…

Read More

എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ വീണ്ടും പിഴവ്; ബാലാവകാശ കമ്മീഷന് പരാതി നല്‍കി വിദ്യാര്‍ത്ഥിനിയുടെ കുടുംബം

കണ്ണൂര്‍: എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ അധ്യാപകന് വീണ്ടും ഗുരുതര പിഴവ്. ജീവശാസ്ത്രത്തിന്‍റെ ഉത്തരക്കടലാസിലാണ് ഇത്തവണ പിഴവ് പറ്റിയത്. കണ്ണൂര്‍ കണ്ണപുരത്തെ വിദ്യാര്‍ത്ഥിനിക്കാണ് കിട്ടേണ്ട മാർക്ക് ലഭിക്കാതെ പോയത്. ഉത്തരക്കടലാസിന്‍റെ സ്കോര്‍ ഷീറ്റില്‍ 20ഉം 20ഉം കൂട്ടി 40 എന്നെഴുതേണ്ടതിന് പകരം 20 എന്നാണ് അധ്യാപകൻ എഴുതിയത്. വിഷയത്തിൽ വിദ്യാര്‍ത്ഥിനിയും മാതാപിതാക്കളും ബാലാവകാശ കമ്മീഷന് പരാതി നൽകി. എസ്എസ്എല്‍സി പരീക്ഷാ മൂല്യനിര്‍ണയത്തിനിടെ അധ്യാപകൻ മാര്‍ക്ക് കൂട്ടിയതിലാണ് വീണ്ടും പിഴവ് സംഭവിച്ചതായി പരാതി ഉയര്‍ന്നത്. എല്ലാ വിഷയത്തിനും പുനര്‍ മൂല്യനിര്‍ണയത്തിനും ഉത്തരക്കടലാസിന്‍റെ…

Read More

ഇനി അവധിക്കാലം; എസ്എസ്എൽസി പരീക്ഷ ഇന്നവസാനിക്കും; ഫലം മെയ് രണ്ടാം വാരം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. മാർച്ച് നാലിന് ആരംഭിച്ച പരീക്ഷയിൽ മൂവായിരത്തോളം കേന്ദ്രങ്ങളിലായി നാലേകാൽ ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. സാമൂഹ്യശാസ്ത്രമാണ് ഇന്നത്തെ വിഷയം. ഏപ്രിൽ മൂന്നു മുതൽ മൂല്യ നിർണയം തുടങ്ങും. 20 വരെ രണ്ടു ഘട്ടങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കുകയാണ് ലക്ഷ്യം. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകരെ പങ്കെടുപ്പിച്ചണ് മൂല്യ നിർണയം നടത്തുക. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാൻ കഴിയും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ. നാളെയാണ് പ്ലസ് ടു പരീക്ഷകൾ അവസാനിക്കുന്നത്.

Read More

എസ്എസ്എൽസി പരീക്ഷ ഇന്ന് മുതൽ; 2971 കേന്ദ്രങ്ങള്‍, 4.27 ലക്ഷം വിദ്യാർഥികൾ

തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും. ടിഎച്ച്എസ്എൽസി, ആർട് എച്ച്എസ്എസ് പരീക്ഷകൾക്കും ഇന്ന് തുടക്കമാകും. ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷ നടക്കുക. 25 ന് പരീക്ഷ അവസാനിക്കും. പരീക്ഷ, സുഗമമായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ പൂർത്തിയായതായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എല്ലാ കുട്ടികളും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് മന്ത്രി ആശംസകളും നേർന്നു.

Read More

എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത് 4,27,105 വിദ്യാര്‍ത്ഥികള്‍; ഒന്നാമത് മലപ്പുറം

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷ ഒരുക്കങ്ങള്‍ പൂര്‍ണ്ണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത് 4,27,105 വിദ്യാര്‍ത്ഥികള്‍. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് മേഖലകളിലായി 2,971 പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടാവുക. 2,17,525 ആണ്‍കുട്ടികളും 2,09,580 പെണ്‍കുട്ടികളും പരീക്ഷയെഴുതും. 1,67,772 കുട്ടികളാണ് മലയാളം മീഡിയത്തില്‍ പരീക്ഷ എഴുതുന്നത്. 2,56,135 വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പരീക്ഷയെഴുതും. ഗള്‍ഫ് മേഖലയില്‍ 536 കുട്ടികളും ലക്ഷദ്വീപില്‍ 285 കുട്ടികളും എസ്എസ്എല്‍സി പരീക്ഷയെഴുതും. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത് തിരൂരങ്ങാടി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial