
കാനഡയില്‍ ഇന്ത്യക്കാരന്‍ കുത്തേറ്റുമരിച്ചു
ഒട്ടാവ: കാനഡയില്‍ ഇന്ത്യക്കാരന്‍ കുത്തേറ്റുമരിച്ചു. ഗുജറാത്ത് ബാവ്‌നഗര്‍ സ്വദേശി ധർമ്മേഷ് കതിരേയ ആണ് കൊല്ലപ്പെട്ടത്. വംശീയ വിദ്വേഷമാണ് യുവാവിന് എതിരായ ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം നിഷേധിക്കുകയാണ് അധികൃതര്‍. തലസ്ഥാന നഗരമായ ഒട്ടാവയ്ക്ക് സമീപമുള്ള റോക്ക്‌ലന്റഡിലെ തന്റെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ വച്ച് ഏപ്രില്‍ നാലിനാണ് ധർമ്മേഷ് ആക്രമിക്കപ്പെട്ടത്. ശനിയാഴ്ചയാണ് ധര്‍മേഷിന്റെ മരണ വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത് കെട്ടിടത്തിലെ അലക്ക് മുറിയ്ക്ക് സമീപത്ത് വച്ചാണ് ധർമ്മേഷ് ആക്രമിക്കപ്പെട്ടത്. അയല്‍വാസിയും വെളുത്തവര്‍ഗക്കാരനുമായ അറുപതുകാരന്‍ ആണ് ആക്രമണത്തിന് പിന്നില്‍. ഇയാള്‍…