
ഡോണൾഡ് ട്രംപിന്റെ ഭാര്യ മിലാനിയ ട്രംപിന്റെ വെങ്കല പ്രതിമ കാണാതായി; വെങ്കല പ്രതിമ സ്ഥാപിച്ചത് മരത്തടിയിൽ തീർത്ത ആദ്യ പ്രതിമ കത്തിനശിച്ചതിനെ തുടർന്ന്
വാഷിങ്ടൺ: അമേരിക്കയുടെ പ്രഥമ വനിതയായ മിലാനിയ ട്രംപിന്റെ വെങ്കല പ്രതിമ കാണാതായി. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാര്യ മിലാനിയ ട്രംപിന്റെ ജന്മനാടായ മധ്യ സ്ലോവേനിയയിലെ സെവ്നികയുടെ സമീപം സ്ഥാപിച്ച വെങ്കല പ്രതിമയാണ് കാണാതായത്. സംഭവത്തിൽ സ്ലോവേനിയ പൊലീസ് അന്വേഷണം തുടങ്ങി. ട്രംപ് ആദ്യമായി യു.എസ് പ്രസിഡന്റായ ശേഷം 2020ലാണ് പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്തത്. പ്രതിമ മോഷണം പോയതിനെക്കുറിച്ച് ചൊവ്വാഴ്ചയാണ് വിവരം ലഭിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വക്താവ് അലെങ്ക ദ്രെനിക് റങ്കൂസ് പറഞ്ഞു. കണങ്കാലിന്റെ…