
ന്യൂസിലന്‍ഡ് മുൻ നായകൻ സ്റ്റീഫൻ ഫ്ലെമിംഗ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായേക്കും
ഡൽഹി: ദ്രാവിഡിന് പകരക്കാരനാവാൻ മുന്‍ ന്യൂസിലന്‍ഡ് നായകൻ. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി സ്റ്റീഫൻ ഫ്ലെമിംഗിനെ നിയമിക്കാനൊരുങ്ങി ബിസിസിഐ. നിലവില്‍ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ പരിശീലകനാണ് ഫ്ലെമിംഗ്. 2027 ഡിസംബർ 31വരെ മൂന്നരവർഷത്തേക്കായിരിക്കും പുതിയ പരിശീലകന്‍റെ നിയമനം. ടി 20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്ന മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന്‍റെ പകരക്കാരനുവേണ്ടി ബിസിസിഐ അപേക്ഷ ക്ഷണിച്ചിരുന്നു. മെയ് 27 ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. ഇന്ത്യയുടെ താൽക്കാലിക പരിശീലകനായി പ്രവർത്തിക്കുന്ന വി.വി.എസ്…