
മണോളിക്കാവില്‍ ബിജെപി-സിപിഎം സംഘർഷം സിപിഎം ഭീഷണിക്കു പിന്നാലെ തലശ്ശേരിസബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം
തലശ്ശേരി : സിപിഎം പ്രവര്‍ത്തകരുടെ ഭീഷണിക്കുപിന്നാലെ തലശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം. ദീപ്തി വി.വി, അഖില്‍ ടി.കെ എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലംമാറ്റം. ഫെബ്രുവരി ഇരുപതാം തിയതി തലശ്ശേരി മണോളിക്കാവില്‍ ബിജെപിയും സിപിഎം തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ പോലീസ് ഇടപെട്ടിരുന്നു. സ്ഥലത്തെത്തിയ പോലീസുകാരെ സിപിഎം പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. ‘കേരളം ഭരിക്കുന്നത് ഞങ്ങളാണ്, കാവില്‍ കയറി കളിക്കണ്ട, കാവില്‍ കയറി കളിച്ചാല്‍ സ്‌റ്റേഷനില്‍ ഒരൊറ്റ പോലീസുകാരും കാണില്ല’ എന്ന് സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതിനെത്തുര്‍ന്ന് അവര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍…