
അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു
ബെംഗളൂരു: മാര്‍ച്ച് 24,25 തീയതികളില്‍ നടത്താനിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ലേബര്‍ കമ്മിഷണറുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പണിമുടക്ക് മാറ്റിവെച്ചത്.താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്കിങ് മേഖലയില്‍ പഞ്ചദിന പ്രവൃത്തിവാരം നടപ്പാക്കുക, പുറംകരാര്‍ ജോലി സമ്പ്രദായവും അന്യായമായ തൊഴില്‍ രീതികളും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചാണ് സംയുക്ത ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.