
ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയുമായി സപ്ലൈകോ
ഈ ഓണക്കാലത്ത് സപ്ലൈകോ റെക്കോർഡ് വിൽപ്പനയുമായി ചരിത്രപരമായ നേട്ടം കൈവരിച്ചു. 300 കോടി രൂപയുടെ വിൽപ്പനയാണ് സപ്ലൈകോ ഈ വർഷം ലക്ഷ്യമിട്ടിരുന്നതെങ്കിലും, ഇതുവരെ 319.3 കോടി രൂപയുടെ ഉൽപ്പന്നങ്ങളാണ് വിറ്റഴിച്ചത്. കഴിഞ്ഞ ദിവസത്തെ മാത്രം വിൽപ്പന 21 കോടിയിലധികം രൂപയെന്നത് സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന വിൽപ്പനയാണ്. ഏകദേശം 49 ലക്ഷം ഉപഭോക്താക്കളാണ് ഓണക്കാലത്ത് സപ്ലൈകോയുടെ വിൽപ്പനശാലകൾ സന്ദർശിച്ചത്. സംസ്ഥാന സർക്കാർ സമയബന്ധിതമായി വിപണിയിൽ നടത്തിയ ഇടപെടലുകളാണ് വിലക്കയറ്റം നിയന്ത്രിക്കാനും അവശ്യസാധനങ്ങൾ സുലഭമായി ലഭ്യമാക്കാനും സഹായിച്ചതെന്ന്…