
സപ്ലൈകോയിൽ സാധനങ്ങളുടെ വില കുറച്ചു; ഈ 13 സബ്സിഡി സാധനങ്ങൾ വിപണിയേക്കാൾ 35 ശതമാനം വിലക്കുറവും; പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: സപ്ലൈകോ വിൽപനശാലകളിൽ മുളകിനും വെളിച്ചെണ്ണയ്ക്കും വില കുറച്ചു. നാളെ മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. 13 ഇനം സബ്സിഡി സാധനങ്ങൾ പൊതുവിപണി യിൽ നിന്ന് 35 ശതമാനത്തോളം വിലക്കിഴിവിലാണ് സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ലഭിക്കുക. ചെറുപയർ (ഒരു കിലോഗ്രാം) 92 രൂപ, ഉഴുന്ന് ബോൾ (ഒരു കിലോഗ്രാം) 95 രൂപ, വൻ കടല (ഒരു കിലോഗ്രാം) 69 രൂപ, വൻപയർ (ഒരു കിലോഗ്രാം) 75 രൂപ, തുവരപ്പരിപ്പ് (ഒരു കിലോഗ്രാം) 11 1 രൂപ എന്നിങ്ങനെയാണ്…