13 അവശ്യ സാധനങ്ങളുടെ വില സപ്ലൈക്കോ വർദ്ധിപ്പിക്കും
തിരുവനന്തപുരം: സപ്ലൈക്കോ വിതരണം ചെയ്യുന്ന 13 അവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ എൽഡിഎഫ് യോഗം അനുമതി നൽകി. ഏഴു വർഷത്തിനു ശേഷമാണ് വില വർദ്ധന. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില കൂടുന്നത്. ഉചിതമായ സമയത്ത് തീരുമാനം എടുക്കാൻ ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന് മുന്നണി അനുവാദം നൽകി. അവശ്യസാധനങ്ങള്‍ക്ക് 25% ശതമാനം വില കൂട്ടാനുള്ള നിർദ്ദേശമാണ് മുന്നണി യോഗത്തിൽ മന്ത്രി…

