
ബില്ലുകൾ പാസാക്കാനുള്ള സമയപരിധി; രാഷ്ട്രപതിയുടെ ചോദ്യങ്ങൾ സുപ്രീംകോടതി ഭരണഘടന ബഞ്ച് പരിഗണിക്കും
ന്യൂഡൽഹി: നിയമസഭകളിൽ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് സമയപരിധി ഏർപ്പെടുത്തിയുള്ള സുപ്രീംകോടതിയുടെ വിധിയിൽ രാഷ്ട്രപതി ഉന്നയിച്ച ചോദ്യങ്ങൾ ഭരണഘടനാ ബഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് രാഷ്ട്രപതിയുടെ റഫറൻസിൽ ചൊവ്വാഴ്ച വാദം കേൾക്കുക. ഭരണഘടനയില്ലാത്ത കാര്യം നിർദ്ദേശിക്കാൻ കോടതിക്ക് അധികാരം ഉണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് രാഷ്ട്രപതി ഉന്നയിച്ചത്. തമിഴ്നാട് നിയമസഭ പാസ്സാക്കിയ ബില്ലുകൾ ഗവർണ്ണർ പിടിച്ചു വച്ചതിനെതിരായ ഹർജികളിലാണ് ഈ വർഷം ഏപ്രിലിൽ ജസ്റ്റിസുമാരായ ജെബി പർദിവാല, ആർ മഹാദേവൻ എന്നിവർ ഉൾപ്പെട്ട ബഞ്ച്…