സ്വീകരിക്കാൻ ബിജെപി പ്രവർത്തകരെത്തിയില്ല അതേ ട്രെയിനിൽ യാത്ര തുടർന്ന് സുരേഷ് ഗോപി
കണ്ണൂർ: ജില്ലയിലെ പയ്യന്നൂരിൽ അമൃത് ഭാരത് എക്സ്പ്രസിന്റെ ആദ്യ സ്റ്റോപ്പ് നടപ്പാക്കാൻ അതേ ട്രെയിനിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സ്വീകരിക്കാൻ ബിജെപി പ്രവർത്തകരെത്തിയില്ല. നാഗർകോവിൽ – മംഗളൂരു റൂട്ടിലും തിരിച്ചുമുള്ള അമൃത്‌ഭാരത് എക്സ്പ്രസിന് പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് സംഭവം. മംഗളൂരു ഭാഗത്തേക്കുള്ള ആദ്യ സർവീസിൽ പയ്യന്നൂർ സ്റ്റോപ്പ് പ്രാബല്യത്തിൽ വരുത്തുന്നതിനായി കേന്ദ്ര മന്ത്രി അതേ ട്രെയിനിൽ എത്തുമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നു. എന്നാൽ യാത്രാസംബന്ധമായ അനിശ്ചിതത്വവും ട്രെയിൻ വൈകലും കാരണം പ്രതീക്ഷിച്ച…

