
സുരേഷ് ഗോപിയുടെ മകളുടെ വിവാഹം; വധൂവരന്മാർക്ക് വരണമാല്യം എടുത്ത് നൽകിയത് മോദി
ഗുരുവായൂർ: സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങുകൾ പൂർത്തിയായി. വൻ താരനിരയുടെ സാന്നിധ്യത്തിൽ ഗുരുവായൂർ കണ്ണനെ സാക്ഷിയാക്കി ശ്രേയസ് ഭാഗ്യയുടെ കഴുത്തിൽ താലി ചാർത്തി. വധൂവരന്മാരുടെ മാതാപിതാക്കളെയും പൂജാരിയേയും കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കതിർമണ്ഡപത്തിലുണ്ടായിരുന്നു. സുരേഷ് ഗോപിയും ഭാര്യ രാധികയും ചേർന്നാണ് മകളെ മണ്ഡപത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. ശ്രേയസ് താലി ചാർത്തിയതിന് പിന്നാലെ പ്രധാനമന്ത്രിയാണ് വധൂവരന്മാർക്ക് പരസ്പരം അണിയിക്കാനുള്ള വരണമാല്യം കൈമാറിയത്. ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപത്തിലായിരുന്നു ചടങ്ങുകൾ. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലാണ്…