
തൃശൂരില്‍ വോട്ട് ചേര്‍ത്തത് കൃത്രിമ രേഖയുണ്ടാക്കി, ഇലക്ഷന്‍ കമ്മീഷനെ കൂട്ടുപിടിച്ച് രക്ഷപ്പെടാനാകില്ല’; സുരേഷ് ഗോപിക്കെതിരെ ടി എന്‍ പ്രതാപന്‍
തൃശൂര്‍: ഇലക്ഷന്‍ കമ്മീഷനെ കൂട്ട് പിടിച്ച് കുറ്റകൃത്യത്തില്‍ നിന്ന് രക്ഷപെടാമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കരുതേണ്ടെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവും മുന്‍ എംപിയുമായ ടി എന്‍ പ്രതാപന്‍. ഒരു വ്യക്തിയും കുടുംബവും താമസസ്ഥലം മാറിപോകുമ്പോള്‍ വോട്ട് മാറ്റി ചേര്‍ത്തത് പോലെയല്ല സുരേഷ് ഗോപിയും കുടുംബവും തൃശൂരില്‍ വോട്ട് ചേര്‍ത്തത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും മത്സരിക്കുമ്പോള്‍ അദ്ദേഹത്തിന് തിരുവനന്തപുരത്ത് തന്നെയാണ് വോട്ട്. എന്നാല്‍ ഇത്തവണ 75000 ത്തോളം വ്യാജ വോട്ടുകള്‍ ചേര്‍ത്താനുള്ള ക്രിമിനല്‍ ഗൂഢാലോചനയില്‍ സുരേഷ് ഗോപിയും…