
ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ഗർഭപാത്രത്തിൽ സർജിക്കൽ മോപ് വെച്ച് തുന്നിയ സംഭവത്തിൽ ഡോക്ടർക്കെതിരേ നടപടി എടുത്തു ആരോഗ്യ വകുപ്പ്
നെയ്യാറ്റിൻകര: സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ഗർഭപാത്രത്തിൽ സർജിക്കൽ മോപ് മറന്നുവെച്ച് തുന്നിയ സംഭവത്തിൽ സ്ഥിരം ലോക് അദാലത്ത് കുറ്റക്കാരിയെന്നു കണ്ട സർക്കാർ ഡോക്ടർക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്ന പരാതിയിലെ തീരുമാനം സർക്കാരിന് വിട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർ. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ സുജ അഗസ്റ്റിന് എതിരെ പ്ലാമൂട്ടുക്കട സ്വദേശി ജിത്തുവാണ് സ്ഥിരം ലോക് അദാലത്തിൽ കേസ് ഫയൽ ചെയ്തിരുന്നത്. ശസ്ത്രക്രിയ നടത്തിയ സമയത്ത് സർജിക്കൽ മോപ് ഗർഭപാത്രത്തിൽ കുടുങ്ങിയത് അറിയാതെ മുറിവ്…