
ബീഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അന്തരിച്ചു.
ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശില്‍ കുമാര്‍ മോദി അന്തരിച്ചു. കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 72 വയസ്സായിരുന്നു. കാന്‍സര്‍ ബാധിച്ചിരിക്കുകയാണെന്നും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്നും കഴിഞ്ഞ മാസമാണ് സുശില്‍ കുമാര്‍ മോദി അറിയിച്ചത്. രണ്ട് തവണയായി 11 വര്‍ഷത്തോളം സുശില്‍ കുമാര്‍ മോദി ബിഹാറിലെ ഉപമുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005 മുതല്‍ 2013 വരെയും 2017 മുതല്‍ 2022 ഡിസംബര്‍ വരെയുമുള്ള രണ്ട് തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഉപമുഖ്യമന്ത്രിയായിരുന്നത്. ഇതിന് പുറമെ എം പിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജയപ്രകാശ്…