
ക്രിസ്ത്യൻ പ്രാർത്ഥനയിൽ പങ്കെടുത്തതിന്റെ പേരിൽ ജീവനക്കാരനെ തിരുപ്പതി ദേവസ്വം സസ്പെൻഡ് ചെയ്തു
തിരുമല: ക്രിസ്ത്യൻ പ്രാർത്ഥനയിൽ പങ്കെടുത്തതിന്റെ പേരിൽ ജീവനക്കാരനെ തിരുപ്പതി ദേവസ്വം സസ്പെൻഡ് ചെയ്തു. തിരുപ്പതി ദേവസ്വം അസിസ്റ്റൻഡ് എക്സിക്യുട്ടിവ് ഓഫിസറായ എ.രാജശേഖർ ബാബുവിനെയാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. ഹിന്ദുമത വിശ്വാസം പിന്തുടരുന്നവർക്ക് മാത്രമാണ് തിരുപ്പതി ദേവസ്വത്തിൽ ജോലിക്ക് അർഹത എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. രാജശേഖർ ബാബു എല്ലാ ഞായറാഴ്ച്ചകളിലും ക്രിസ്ത്യൻ പ്രാർത്ഥനയിൽ പങ്കെടുക്കുന്നു എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. തിരുപ്പതി ദേവസ്വം ജീവനക്കാർക്കായുള്ള സർവീസ് നിയമത്തിൽ ‘ഹിന്ദുമതം പിന്തുടരുന്നവർക്ക് മാത്രമാണ് തിരുപ്പതി ദേവസ്വത്തിൽ ജോലി ചെയ്യാൻ അർഹതയുള്ളത്…