Headlines

ആർത്തവമുള്ള വിദ്യാർത്ഥിനിയെ ക്ലാസ് മുറിയ്ക്ക് പുറത്തിരുത്തി പരീക്ഷയെഴുതിപ്പിച്ചു; സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ആർത്തവമുള്ള വിദ്യാർത്ഥിനിയെ ക്ലാസ് മുറിയ്ക്ക് പുറത്തിരുത്തി പരീക്ഷയെഴുതിച്ചെന്ന സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ. എട്ടാംക്ലാസ് വിദ്യാർത്ഥിനിയുടെ മാതാപിതാക്കളാണ് സ്വകാര്യ സ്കൂളിനെതിരെ പരാതി നൽകിയത്. തുടർച്ചയായി രണ്ട് ദിവസം പട്ടികജാതിക്കാരിയായ കുട്ടിയെ സ്റ്റെപ്പിൽ ഇരുത്തി പരീക്ഷ എഴുതിച്ചു. പെൺകുട്ടിയുടെ അമ്മ സ്കൂളിൽ എത്തിയപ്പോഴാണ് മകൾ പുറത്തിരുന്ന് പരീക്ഷ എഴുതുന്നത് കണ്ടത്. ആർത്തവമായതിനാൽ പ്രിൻസിപ്പാൾ തന്നെ പുറത്താക്കിയതെന്നാണ് പെൺകുട്ടി പറഞ്ഞു. സ്കൂൾ അധികൃതരുടെ പ്രവൃത്തിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം. എന്നാൽ കുട്ടിയെ ഒറ്റയ്ക്കിരുത്തി പരീക്ഷയെഴുതിക്കാൻ വീട്ടുകാർ…

Read More

സർക്കാർ കോളേജിലെ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് നോക്കി മാർക്കിടുന്നത് പ്യൂൺ; പ്രിൻസിപ്പലിനും പ്രൊഫസര്‍ക്കും സസ്പെൻഷൻ

ഭോപ്പാൽ: സർക്കാർ കോളേജിലെ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് നോക്കി മാർക്കിടുന്നത് പ്യൂൺ. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പ്രിൻസിപ്പലിനും പ്രൊഫസര്‍ക്കും സസ്പെൻഷൻ. മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിൽ വീഡിയോ വിദ്യാർത്ഥികളുടെ ശ്രദ്ധയിൽ പെട്ടതോടെ പ്രാദേശിക എംഎൽഎ താക്കൂർദാസ് നാഗ്‌വാൻഷിയെ സമീപിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം അധികൃതര്‍ക്ക് പരാതി നൽകിയതിനെത്തുടർന്നാണ് സസ്പെൻഷൻ. സംഭവത്തിൽ പ്രതികരിച്ച യുവജനകാര്യ, സഹകരണ മന്ത്രി വിശ്വാസ് സാരംഗ് പ്രിൻസിപ്പലിനെയും നോഡൽ ഓഫീസറെയും സസ്പെൻഡ് ചെയ്തതായി സ്ഥിരീകരിച്ചു. ഉത്തരക്കടലാസുകൾ വിലയിരുത്തുന്ന ജോലിക്ക് നിയോഗിക്കപ്പെട്ട പ്രൊഫസറെയും പ്യൂണിനെതിരെയും നടപടിയെടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. “ഇത്തരം…

Read More

തോക്ക് നന്നാക്കുമ്പോൾ പൊലീസുകാരന്റെ കൈയ്യിൽ നിന്ന് വെടിപൊട്ടി; സിപിഒയ്ക്ക് സസ്‌പെൻഷൻ

       താമരശ്ശേരി : തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കൈയ്യിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. താമരശ്ശേരി പൊലീസ് സ്റ്റേഷനിലാണ് ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്. ഈ മാസം 2 നായിരുന്നു സംഭവം. വെടിയേറ്റ് തറയിൽ നിന്ന് ചീള് തെറിച്ച് തൊട്ടടുത്തുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥയുടെ കാലിന് നിസ്സാര പരുക്കേറ്റു. ഇവർ തലശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സതേടി പിന്നീട് ആശുപത്രി വിട്ടു. സംഭവത്തിൽ വീഴ്ച ചൂണ്ടിക്കാട്ടി തോക്ക് കൈകാര്യം ചെയ്ത സിപിഒ സുബിനെ സസ്‌പെൻഡ് ചെയ്തു.

Read More

മലപ്പുറം മുൻ എസ്.പി. സുജിത് ദാസിൻ്റെ സസ്പെൻഷൻ പിൻവലിച്ചു.

മലപ്പുറം: മലപ്പുറം മുൻ എസ്.പി. സുജിത് ദാസിൻ്റെ സസ് പെൻഷൻ പിൻവലിച്ചു. സസ് പെൻഷൻ കാലാവധി ആറുമാസം പിന്നിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്ത് സുജിത് ദാസ് റിപ്പോർട്ട് ചെയ്തു. സസ് പെൻഷൻ നടപടി പിൻവലിച്ചെങ്കിലും നിലവിൽ അടുത്ത പോസ്റ്റിംഗ് നൽകിയിട്ടില്ല. പി.വി. സുജിത് ദാസിൻ്റെ സസ്‌പെൻഷൻ.സുജിത് ദാസിൻ്റെ ശബ്ദരേഖ അടക്കം അൻവറിൻ്റെ വെളിപ്പെടുത്തൽ തുടർന്നു. എം.ആർ. അജിത്ത് കുമാറിനൊപ്പം ഇദ്ദേഹത്തിന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പി.വി അൻവർ ആരോപിച്ചിരുന്നു. മലപ്പുറം എസ്.പി….

Read More

യുവാവിന്റെ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എസ്ഐക്ക്‌ സസ്പെൻഷൻ

കണ്ണൂർ: യുവാവിന്റെ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എസ്ഐക്ക്‌ സസ്പെൻഷൻ. കണ്ണൂർ ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എൻ.പി.ജയകുമാറിനെതിരെയാണ് നടപടി. കുടുക്കിമെട്ട സ്വദേശി അമൽ നൽകിയ പരാതിയിൽ കണ്ണൂർ എ.സി.പി ടി.കെ.രത്നകുമാർ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പോലീസ് കമ്മിഷണർ അജിത്ത് കുമാർ എസ്ഐ എൻ.പി.ജയകുമാറിനെ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞമാസമാണ് സംഭവം. ബെംഗളൂരുവിൽ ജോലിക്ക് പോകാനായി അമലും യാത്രയയക്കാനെത്തിയ പിതാവും കുടുക്കിമെട്ട സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്നു. അതിനിടയിൽ കണ്ണൂർ ട്രാഫിക് പോലീസ് സ്റ്റേഷനിൽനിന്ന്‌ രാത്രി…

Read More

സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറി; ഫോറസ്റ്റ് ഓഫീസർക്ക് സസ്‌പെൻഷൻ

കൊച്ചി: കാലടിയിൽ വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ ഫോറസ്റ്റ് ഓഫീസർക്ക് സസ്‌പെൻഷൻ. കാലടി കുരിശുമുടി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.വി വിനോദിനെതിരെയാണ് സഹപ്രവർത്തക പരാതി നൽകിയത്. കാലടി പൊലീസ് വിനോദിനെതിരെ കേസെടുത്തു. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർ നൽകിയ പരാതിയിൽ വാസ്തവമുണ്ടെന്ന് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി കണ്ടെത്തിയതോടെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററാണ് ഉദ്യോഗസ്ഥനെ സര്‍വീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്.

Read More

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയെ ശസ്ത്രക്രിയ ചെയ്തതില്‍ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ആശുപത്രികള്‍ പ്രോട്ടോകോളുകള്‍ കൃത്യമായി പാലിക്കാന്‍…

Read More

വണ്ടിപ്പെരിയാർ കേസ്: അന്വേഷണ ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറു വയ സ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെ ടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്‌തു. വണ്ടിപ്പെരിയാർ എസ്. എച്ച്.ഒ ആയിരുന്ന ടി.ഡി. സുനിൽകുമാറിനെയാ ണ് അന്വേഷണവിധേയമായി എ.ഡി.ജി.പി എം. ആർ. അജിത് കുമാർ സസ്പെൻഡ് ചെയ്ത് ഉ ത്തരവിറക്കിയത്. നിലവിൽ എറണാകുളം വാഴ ക്കുളം എസ്.എച്ച്.ഒ ആണ് സുനിൽകുമാർ. സു നിൽകുമാറിനെതിരെ വകുപ്പ് തല അന്വേഷണ വും പ്രഖ്യാപിച്ചു. എറണാകുളം റൂറൽ അഡീഷ നൽ പൊലീസ് സൂപ്രണ്ടിനാകും അന്വേഷണ ചു മതല. രണ്ടുമാസത്തിനകം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial