
കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം സ്വീകരിക്കില്ല; മുൻ നിലപാടിൽ മാറ്റമില്ലെന്ന് എം സ്വരാജ്
തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിയുടെ കഴിഞ്ഞ വർഷത്തെ മികച്ച ഉപന്യാസത്തിനുള്ള എൻഡോവ്മെൻ്റ് നിരസിച്ച് എം സ്വരാജ്. പുരസ്കാരങ്ങൾ സ്വീകരിക്കില്ലെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്നും ഈ പുരസ്കാരവും സ്വീകരിക്കില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഇന്ന് മുഴുവൻ പാർട്ടി യോഗത്തിലായതിനാൽ ഇപ്പോഴാണ് അവാർഡ് വിവരം അറിഞ്ഞതെന്ന് വ്യക്തമാക്കി ഫെയ്സ്ബുക്കിലാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. ഉപന്യാസം വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാർ എൻഡോവ്മെന്റ് അവാർഡാണ് സ്വരാജിന് ലഭിച്ചത്. പതിനായിരം രൂപയാണ് സമ്മാനത്തുക. ഇന്ന് വൈകിട്ടാണ് സാഹിത്യ അക്കാദമിയുടെ…