
നടി സ്വാസിക വീണ്ടും വിവാഹിതയായി
ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു നടിയും അവതാരകയുമായ സ്വാസിക വിജയും ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബും വിവാഹിതരായത്. 2024 ജനുവരി 24നായിരുന്നു വിവാഹം. അതായത്, ഇന്നാണ് താരത്തിന്റെ ഒന്നാം വിവാഹ വാർഷികം. ഒന്നാം വിവാഹ വാർഷിക ദിനത്തിൽ വീണ്ടും വിവാഹിതരായിരിക്കുകയാണ് ദമ്പതികൾ. തമിഴ് ആചാരപ്രകാരമാണ് ഇന്നത്തെ ചടങ്ങ് നടന്നത്. ഇതിന്റെ ഇതിന്റെ വീഡിയോ പ്രേം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ‘ഒരു വർഷം വളരെപ്പെട്ടെന്ന് കടന്നുപോയി. തമിഴ് ആചാരത്തിൽ വീണ്ടും വിവാഹിതരാകാൻ ഞങ്ങൾ തീരുമാനിച്ചു. ഇത് മനോഹരമാക്കിത്തീർത്ത…