
സിറിയയില്‍ ആഭ്യന്തര സംഘര്‍ഷം രക്തരൂക്ഷിതമാകുന്നു; രണ്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടത് ആയിരത്തോളം പേര്‍
ദമാസ്‌കസ്: ഇരുപത്തിനാല് വര്‍ഷം നീണ്ട ബഷാര്‍ അല്‍ അസദ് ഭരണം അവസാനിപ്പിച്ച വിമത നീക്കത്തിന് പിന്നാലെ സിറിയയില്‍ തുടരുന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ രക്തരൂക്ഷിതമാകുന്നു. സിറിയന്‍ സുരക്ഷാ സേനയും അസദ് അനുകൂലികളും തമ്മിലുണ്ടായ സംഘര്‍ഷങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സിറിയന്‍ തീര മേഖലകളായ ലതാകിയ, ടാര്‍ട്ടസ് പ്രവിശ്യകളില്‍ കേന്ദ്രീകരിച്ചാണ് സംഘര്‍ഷം രൂക്ഷമായി തുടരുന്നത്. മേഖലയില്‍ അലവൈറ്റ് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നൂറുകണക്കിന് സാധാരണക്കാര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി…