
ടി20 ലോകകപ്പ്: ഓസ്ട്രേലിയയെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍
ലോകകപ്പിന്റെ സൂപ്പർ 8ൽ ചരിത്രവിജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ ടീം. കരുത്തരായ ഓസ്ട്രേലിയയെ മുട്ടുകുത്തിച്ചാണ് അഫ്ഗാനിസ്ഥാൻ ചരിത്രം സൃഷ്ടിച്ചത്. ആവേശഭരിതമായ മത്സരത്തിൽ 21 റൺസിന്റെ വിജയമാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്. ഓപ്പണർമാരുടെ തകർപ്പൻ അർദ്ധ സെഞ്ച്വറികളും ഗുൽദീൻ നൈബിന്റെ വെടിക്കെട്ട് ബോളിംഗ് പ്രകടനവുമാണ് മത്സരത്തിൽ അഫ്ഗാനിസ്ഥാനെ വിജയത്തിലെത്തിച്ചത്.മത്സരത്തിന്റെ ഒരു സമയത്ത് മാക്സ്വെൽ വീണ്ടും അഫ്ഗാനിസ്ഥാന്റെ വിജയത്തിൽ വിലങ്ങുതടിയായി എത്തിയിരുന്നു. എന്നാൽ പക്വതയാർന്ന ബോളിങ് പ്രകടനത്തിലൂടെ അഫ്ഗാൻ വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തോടെ അഫ്ഗാനിസ്ഥാൻ സെമിഫൈനൽ സാധ്യതകൾ നിലനിർത്തിയിട്ടുണ്ട്. മറുവശത്ത് ഓസ്ട്രേലിയയെ…